അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ ആർട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) 64-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരളാ സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ എന്ന സംവാദ പരിപാടി ഒക്ടോബർ 24 ശനിയാഴ്ച രാവിലെ ന്യുയോർക്ക് ടൈം 11:30 മുതൽ പ്രവാസി ചാനലിൽ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. അമേരിക്കൻ മലയാളികളുടെ ദിനപത്രം ഇമലയാളീയിലും പ്രവാസി ചാനൽ ലഭ്യമാണ്.
വ്യത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ടും പുരോഗമനപരമായ ചിന്തകൾകൊണ്ടും നോർത്തമേരിക്കാൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായി മാറിയ അലയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടിയിൽ എല്ലാ കലാസ്നേഹികളും പങ്കെടുക്കണമെന്
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷർക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓൺലൈൻ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി www.pravasichannel.com, വെബ്സൈറ്റിൽ കൂടിയും, ചൈത്രം ടി വി, വേൾഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളിൽ കൂടിയും ഇനി മുതൽ പ്രവാസി ചാനൽ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.