ഡല്‍ഹി: കറാച്ചി വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്‍ വിമാനം കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബാണ് തകര്‍ന്നു വീണത്. ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയില്‍ ഇറങ്ങുന്നതിന് മുമ്ബ് തകര്‍ന്നു വീണത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്ന് വീണത്. പാകിസ്താന്‍ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്തില്‍ 99 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. 9 ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്ബാണ് വിമാനം തകര്‍ന്നു വീണത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്ര വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് അവസാനനിമിഷമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടു ഉണ്ട്.