പട്ന; കൊവിഡ് 19 മൂലം ബിഹാറില്‍ മരണം ഏഴായി, ബുധനാഴ്ച 74 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 ദിവസക്കാരനും ഉള്‍പെടുന്നു,, ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 953 ആയി ഉയര്‍ന്നു.

കൂടാതെ 99 കേസുകള്‍ സ്ഥിരീകരിച്ച പട്‌ന ജില്ലയില്‍ നിന്നുള്ളതാണ് നവജാത ശിശു, എന്നാല്‍ കുട്ടിക്ക് എങ്ങിനെയാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.