പുടിന്‍ മോസ്കോ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റഷ്യന്‍ പ്രസിഡന്റ് സന്ദേശം അയക്കുകയായിരുന്നു. വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പിന്തുണ നല്‍കിയതോടൊപ്പം അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

കരിപ്പൂരിലെ വിമാനാപകടത്തില്‍ രണ്ടു പൈലറ്റുകളുള്‍പ്പെടെ മരിച്ചത് 18 പേരാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ 23 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു.