കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെന്റ കോക്പിറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗം മാറ്റി. വിമാനത്താവള വളപ്പില്‍ കൂട്ടാലുങ്ങല്‍ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപമൊരുക്കിയ കോണ്‍ക്രീറ്റ് പ്രതലത്തിലേക്കാണ് മാറ്റിയത്.
വലിയ ക്രെയിനിെന്റ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ മുന്‍ഭാഗം ലോറിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് ഇവിടെനിന്ന് ലോറിയില്‍ കൊണ്ടുപോയി എക്സ്കവേറ്ററിെന്റ അടക്കം സഹായത്തോടെ കോണ്‍ക്രീറ്റ് പ്രതലത്തിലേക്ക് മാറ്റിയത്.
ഇവിടെ സുരക്ഷയും ഏര്‍പ്പെടുത്തി. വിമാനത്തിെന്റ ചിറകുകള് ഉള്‍പ്പെടെയുള്ള ഭാഗം മുറിക്കാനും ആരംഭിച്ചു. വിവിധ ഭാഗങ്ങളായി മുറിക്കാനും ഇവ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനും 10 ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടല്‍.