കോവിഡ് സമയത്ത് ഫേസ്ബുക്കില്‍ ഒരുപാട് ചലഞ്ചുകളുടെ കാലമാണ്. ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചും ഏറ്റെടുത്ത് തരംഗമാക്കിയിരിക്കുകയാണ്. ഇത്തരം ചലഞ്ചുകള്‍ക്ക് കൈയ്യടിക്കുന്നവരും വിമര്‍ശിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ഏറെയുണ്ട്. എന്നാല്‍, പുനെ പൊലീസിന് നല്‍കാനുള്ളത് ഒരു മുന്നറിയിപ്പാണ്.
കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരോട് അവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുനെ പൊലീസ് പറയുന്നത്. ‘ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയോടെയല്ലെങ്കില് മനോഹരമായ ചലഞ്ച് വലിയ അപകടത്തിലേക്ക് വഴി തെളിക്കാം. സൂക്ഷിക്കുക.!