ദോഹ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിനുള്ളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിമാനത്തിനുള്ളിലായിരിക്കുമ്ബോഴും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്നാണ് നിര്‍ദേശം.

യാത്രക്കാര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും ഇടയിലെ സമ്ബര്‍ക്കം പരമാവധി കുറയ്ക്കണം. ബിസിനസ് ക്ലാസുകളില്‍ ടേബിളില്‍ വിളമ്ബിയിരുന്ന രീതി ഒഴിവാക്കി ട്രേകളിലായിരിക്കും ഇനി മുതല്‍ ഭക്ഷണം നല്‍കുക. കത്തി, സ്പൂണ്‍ മുതലായവ സുരക്ഷിതമായി റാപ്പ് ചെയ്യും. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്ബര്‍ക്കം പരമാവധി കുറച്ച്‌ ഇരുവിഭാഗത്തിെന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബിസിനസ് ക്ലാസുകളിലും ഇക്കണോമി ക്ലാസുകളിലും ഹാന്‍ഡ് സാനിറ്റൈസറുകളും ഉണ്ടാകും. വിമാനത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തിയായിരിക്കും യാത്ര. ബിസിനസ് ക്ലാസുകളിലെ ക്യൂ സ്യൂട്ടുകള്‍ പൂര്‍ണമായും മറച്ച്‌ ആവശ്യമെങ്കില്‍ യാത്രക്കാരന് സമ്ബര്‍ക്കം കുറയ്ക്കുന്നതിന് ഡു നോട്ട് ഡിസ്റ്റര്‍ബ് ഒപ്ഷനും തെരഞ്ഞെടുക്കാം.