കനത്ത മഴയില്‍ തിരുവനന്തപുരം വിതുരയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റ മുകള്‍ഭാഗം ഒലിച്ചു പോയി. മണലിയില്‍ വാമനപുരം നദിക്ക‌് കുറുകെ നിര്‍മിച്ചു കൊണ്ടിരുന്ന പാലമാണ് ശക്തമായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. ഒരു വര്‍ഷം മുമ്ബാണ് പണി തുടങ്ങിയത്.
പ്രദേശത്തെ പൊന്നാംചുണ്ട് പാലത്തിലും ചെറ്റച്ചല്‍ പാലത്തിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ് കനത്ത മഴയില്‍ ആറ്റിപ്രയില്‍ ആല്‍മരം കടപുഴകിവീണ് കാര്യവട്ടം-അരശുംമൂട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
റോഡരികില്‍ നിന്ന വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. കൂറ്റന്‍മരമായതിനാല്‍ ഫയര്‍ഫോഴ്സെത്തിയിട്ടും മുറിച്ചുനീക്കാനായില്ല.