കോഴിക്കോട്: കണ്ടെയ്ന്‍മെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ വ്യാപാരികളും പോലീസും നേര്‍ക്കുനേര്‍. കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

എട്ടോളം പേരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് സിഐ ഉമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന കടകള്‍ തുറക്കാന്‍ കട ഉടമകളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെയും നേതാക്കളെയും പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

വലിയങ്ങാടി, കമ്മത്ത് ലൈന്‍ തുടങ്ങിയ ഭാഗങ്ങള്‍ ആഴ്ചകളായി കണ്ടെയ്ന്‍മെന്റ് സോണാണ്. ഇവിടങ്ങളിലാണ് കടകള്‍ തുറക്കാന്‍ ശ്രമം നടന്നത്.