കോഴിക്കോട് കോവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ കടത്തിണ്ണയില്‍ കിടക്കാനുണ്ടായിരുന്ന സാഹചര്യത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി രോഗി. കടത്തിണ്ണയില്‍ കിടന്നത് പൊലീസ് പറഞ്ഞത് കൊണ്ടാണെന്നാണ് രോഗി മീഡിയവണ്ണി-നോട് വെളിപ്പെടുത്തിയത്.
ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റിനോട് നേരത്തെ പറഞ്ഞിരുന്നതായും സ്ഥലമില്ലെന്ന് പറഞ്ഞാണ് വടകരയിലെ ക്വാറന്‍റൈന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നും ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശിയായ രോഗി പറഞ്ഞു. സഹോദരന്‍റെ ചെറിയ കുട്ടിയുള്ളത് കൊണ്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലായിരുന്നുവെന്നും രോഗി പറഞ്ഞു.
മുന്‍കൂട്ടി അറിയിക്കാതെ വന്നതിനാലാണ് അസൗകര്യമുണ്ടായതെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. രാവിലെ മറ്റൊരു ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് പോയെങ്കിലും താമസ സൗകര്യമില്ലെന്ന് അറിയിച്ചു. മെയ് 10ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും, കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തിട്ടുണ്ട്. കടത്തിണ്ണയില്‍ കിടന്നുറങ്ങിയെന്ന് രോഗിയുടെ റൂട്ട് മാപ്പിലും വ്യക്തമാണ്. അതെ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള 14 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.