തിരുവനന്തപുരം: ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ജീവനക്കാരനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ജീവനക്കാരന്‍ ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മുല്ലപ്പള്ളി നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
എന്നാല്‍ തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ അടക്കം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.