ന്യൂഡല്‍ഹി ∙ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിനായി നാവകസേനയുടെ രണ്ടുകപ്പലുകള്‍ യാത്രതിരിച്ചു. ഐ.എന്‍.എസ് ഐരാവത്, ഐ.എന്‍.എസ് ഷാര്‍ദുല്‍ എന്നിവയാണ് യു.എ.ഇയിലേക്ക് തിരിച്ചത്.

സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പല്‍ പോകുന്നുണ്ട്. ഈ കപ്പലുകള്‍ തിരിച്ചുവരുമ്ബോള്‍ ഇന്ത്യക്കാരെയും കൊണ്ടുവരും.

മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐ.എന്‍.എസ് ജലാശ്വ, ഐ.എന്‍.എസ് മഗര്‍ എന്നീ കപ്പലുകള്‍ വീണ്ടും പോകും. മാലദ്വീപില്‍ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. നാളെ രാവിലെ കൊച്ചിയിലെത്തും. 19 ഗര്‍ഭിണികളും 14 കുട്ടികളും കപ്പലിലുണ്ട്. നാനൂറോളം പേര്‍ മലയാളികളാണ്. യാത്രാനിരക്ക് 3024 രൂപ. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരില്‍ 4,500 ഓളം ആളുകള്‍ മടങ്ങിവരുന്നതിനായി ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്