ബാഴ്സലോണ: ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് വിടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് ഇനിയും പ്രതികരിക്കാതെ സൂപ്പര്‍ താരം ലയണല്‍ മെസി. ബാഴ്സ വിടാന്‍ മെസി തീരുമാനിച്ചുവെന്നും ആരാധകരോട് മെസി തന്നെ ഇക്കാര്യം വിശദീകരിക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ട് ആഴ്ചയൊന്ന് കഴിയുന്പോഴും താരത്തിന്റെ ഭാഗത്തു നിന്ന് വിശദീകരണമോ സ്ഥിരീകരണമോ ഒന്നും വന്നിട്ടില്ല. മെസി നെയ്മറെ വിളിച്ച് താന്‍ ക്ലബ് വിടുന്ന കാര്യം പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെ, മെസിയെ അനുനയിപ്പിക്കാനുള്ള നീക്കം ക്ലബ് അധികൃതര്‍ തുടരുകയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.