മനാമ: ഒരു യുവതിയില്‍ നിന്നും കൊവിഡ് ബാധിച്ചത് ആറ് കുടുംബങ്ങളിലുള്ള 22 പേര്‍ക്ക്. ബഹ്‌റൈനിലാണ് സംഭവം. 32കാരിയായ സ്ത്രീയില്‍ നിന്ന് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇതില്‍ 12 പേര്‍ യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. 10 പേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴാണ് കോവിഡ് വ്യാപനം ഉണ്ടായതെന്നാണ് സൂചന.

അതേസമയം യുഎഇയില്‍ വെള്ളിയാഴ്ച 1181 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1168 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു. ഇതുവരെ രാജ്യത്ത് 96,529 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.