കോഴിക്കോട്: അന്താരാഷ്ട്ര വിപണയില്‍ ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരാണ് പിടിയിലായത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സമെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

അന്ധ്രയില്‍ നിന്ന് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടസിന്റെ മറവില്‍ ലോറിയില്‍ കടത്തി കൊണ്ട് വന്ന നിലയിലായിരുന്നു കഞ്ചാവ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടിആര്‍ മുകേഷ് കുമാര്‍, എസ് മദുസൂദനന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി,പ്രഭാകരന്‍ പള്ളത്ത് എക്‌സൈസ് ഡ്രൈവറായ രാജീവ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി .