രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒരാഴ്ച്ചയായി കോവിഡ് പരിശോധനയില്‍ നേരിയ കുറവ്. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവ് ഉണ്ടാവുന്നതിനിടെയാണ് പരിശോധനയിലെ കുറവ് ചൂണ്ടിക്കാട്ടിയത്. സോഫ്റ്റ് വെയര്‍ തകരാറുകാരണം കൃത്യമായി പരിശോധനകളുടെ എണ്ണം രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.

ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള 7 ദിവസങ്ങളില്‍ പത്താം തീയതി മാത്രമാണ് കോവിഡ് പ്രതിദിന പരിശോധന 65000 കടന്നത്. അന്നത്തെ പോസിറ്റീവിറ്റി നിരക്കാകട്ടെ 17.74 ശതമാനമായി. പിന്നീടുള്ള ആറ് ദിവസങ്ങളില്‍ അഞ്ചിലും കോവിഡ് പരിശോധിച്ചവരുടെ എണ്ണം 55,000 ത്തില്‍ താഴെയാണ്. ഒക്ടോബര്‍ 14ന് പരിശോധന നടത്തിയവരുടെ എണ്ണം 38,259താണ്.

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 10000 ത്തിനു മുകളില്‍ എത്തിയിട്ടും പരിശോധന സംവിധാനങ്ങള്‍ വ്യാപിപിക്കാത്തത് സാമൂഹ്യ വ്യാപനം ഉള്‍പ്പടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.