മസ്​കത്ത്​: ഒമാനില്‍ 424 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 233 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 6794 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1821ല്‍ തന്നെ തുടരുകയാണ്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 32 പേര്‍ ഇതുവരെ മരണപ്പെട്ടു. 4941 പേരാണ്​ നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 285 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതര്‍ 5173 ആയി. 907 പേരാണ്​ മസ്​കത്തില്‍ രോഗമുക്​തി ലഭിച്ചവര്‍. മരണപ്പെട്ടവരില്‍ 26 പേരും മസ്​കത്തില്‍ നിന്നുള്ളവരാണ്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ; 1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-2929, 606; മസ്​കത്ത്​ -49, 9; ബോഷര്‍- 1005,135; അമിറാത്ത്​-171,16; സീബ്​ -1009,140; ഖുറിയാത്ത്​-10,2. 2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 250, 140; വാദി മആവില്‍- 11,10; മുസന്ന-85, 45; നഖല്‍ -28,21; അവാബ-44,44; റുസ്​താഖ്​ -71,37. 3. വടക്കന്‍ ബാത്തിന: സുവൈഖ്​ -93, 42; ഖാബൂറ-21,16; സഹം-48,20; സുഹാര്‍ -141,36; ലിവ -28,11; ഷിനാസ്​ -51,43. 4. ദാഖിലിയ: നിസ്​വ-70, 61; സമാഇല്‍-65,30; ബിഡ്​ബിദ്​- 43,22; ഇസ്​കി -18,9; മന- 3,3; ഹംറ- 4,3; ബഹ്​ല-25,24; ആദം-55,53. 5. തെക്കന്‍ ശര്‍ഖിയ: ബുആലി- 146,105; ബുഹസന്‍- 3,1 സൂര്‍-51,20; അല്‍ കാമില്‍ -31,3; മസീറ-1,0. 6. ദാഹിറ: ഇബ്രി- 70,37; ദങ്ക്​-13,12; യന്‍കല്‍ -3,2. 7. ബുറൈമി: ബുറൈമി -69, 7 8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 10,8; അല്‍ ഖാബില്‍- 4,4; ബിദിയ -6,4; മുദൈബി- 26,18; ദമാ വതായിന്‍- 1,0; വാദി ബനീ ഖാലിദ്​ -3,0. 9. ദോഫാര്‍: സലാല- 23,16 10. മുസന്ദം: ഖസബ്​ -6,5, മദാ-1,1