മസ്കത്ത്: ഒമാനില്‍ വ്യാഴാഴ്ച 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 222 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 6370 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1661ല്‍ നിന്ന് 1821 ആയി ഉയര്‍ന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 30 പേര്‍ മരണപ്പെടുകയും ചെയ്തു. 4519 പേരാണ് നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളില്‍ 277 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കോവിഡ് ബാധിതര്‍ 4888 ആയി. 907 പേര്‍ക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 24 പേരും മസ്കത്തില് നിന്നുള്ളവരാണ്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;
1. മസ്കത്ത് ഗവര്‍ണറേറ്റ്: മത്ര-2839, 605; മസ്കത്ത് -46, 9; ബോഷര്‍- 942,135; അമിറാത്ത്-153,16; സീബ് -899,140; ഖുറിയാത്ത്-9,2.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 240, 140; വാദി മആവില്‍- 10,10; മുസന്ന-82, 45; നഖല്‍ -27,21; അവാബി- 44,44; റുസ്താഖ് -68,37.
3. വടക്കന്‍ ബാത്തിന: സുവൈഖ് -78, 42; ഖാബൂറ-19,16; സഹം-41,20; സുഹാര്‍ -114,36; ലിവ -17,11; ഷിനാസ് -48,43.
4. ദാഖിലിയ: നിസ്വ-68, 61; സമാഇല്‍-57,30; ബിഡ്ബിദ്-32,22; ഇസ്കി -16,9; മന-3,3; ഹംറ- 4,3; ബഹ്ല -24,24; ആദം-55,53.
5. തെക്കന്‍ ശര്‍ഖിയ: ബുആലി- 142,105; ബുഹസന്‍- 3,1 സൂര്‍- 50,20; അല്‍ കാമില്‍ -20,3; മസീറ-1,0.
6. ദാഹിറ: ഇബ്രി- 64,37; ദങ്ക്-13,12; യന്‍കല്‍ -3,2.
7. ബുറൈമി: ബുറൈമി -63, 7
8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 10,9; അല്‍ ഖാബില്‍- 4,4; ബിദിയ -5,4; മുദൈബി -25,18; ദമാ വതായിന്‍- 1,0; വാദി ബനീ ഖാലിദ് -1,0.
9. ദോഫാര്‍: സലാല- 23,16
10. മുസന്ദം: ഖസബ് -6,5, മദാ-1,1