തിരുവനന്തപുരം: ജില്ലകള്‍ക്ക് പുറത്തേക്കുള്ള പൊതുഗതാഗതത്തിന് കേന്ദ്രം ഇളവ് നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്ഫാസ്റ്റിനുമടക്കം നിരക്ക് വര്‍ധനക്ക് വഴിയൊരുങ്ങുന്നു. ഒാര്ഡിനറിക്ക് സമാനമായി സൂപ്പര്‍ക്ലാസ് സര്‍വിസുകളുടെ നിരക്കും 50 ശതമാനം വര്‍ധിപ്പിക്കണമെന്ന കെ.എസ്.ആര്.ടി.സിയുടെ ആവശ്യം പരിഗണിക്കുന്നതിന് തിങ്കളാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെന്റ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സര്‍വിസുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ നിരക്ക് വര്‍ധന ബാധകമാക്കാനാണ് ആലോചന.
ഫാസ്റ്റുകളിലടക്കം നിരക്ക് വര്‍ധന, ഉന്നതതല യോഗം ഇന്ന്
