മസ്കത്ത്: ഒമാനിലെ കോവിഡ് ബാധയുടെ കേന്ദ്രസ്ഥാനമായ മത്രയില്‍ പരിശോധന ഉൗര്‍ജിതമാക്കിയതോടെ രോഗികളുടെ എണ്ണവും ഉയരുന്നു. തിങ്കളാഴ്ച 128 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24ന് രോഗബാധ സ്ഥിരീകരിച്ചശേഷം ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 727 ആയി ഉയര്‍ന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മുപ്പതോളം മലയാളികളുമുണ്ട്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി ഉയരുകയും ചെയ്തു. പുതുതായി 15 പേര്‍ക്കാണ് അസുഖം സുഖപ്പെട്ടത്. രോഗബാധിതരില്‍ രണ്ട് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. 41ഉം 37ഉം വയസ്സുള്ള വിദേശികളാണ് മരിച്ചത്. ഇതില്‍ 41കാരന് ബംഗ്ലാദേശിയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച മലയാളികളടക്കമുള്ളവരെ ആരോഗ്യ വകുപ്പിെന്റ െഎസൊലേഷന് കേന്ദ്രങ്ങളിലേക്ക് മാറ്റി. റൂവിയിലും പരിസരത്തുമുള്ള െഎസൊലേഷന് കേന്ദ്രങ്ങള്‍ നിറഞ്ഞതിനാല്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മിസ്ഫയിേലക്കാണ് ഇവരെ കൊണ്ടുപോയത്.
പരിശോധനക്കും ചികിത്സക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് വിവിധ ഭാഷകളില്‍ അറിയിപ്പ് നല്കിയതിനാല് ബംഗ്ലാദേശ് സ്വദേശികള്‍ പരിശോധനക്ക് കൂടുതലായി മുന്നോട്ടുവരുന്നുണ്ട്. സിബ്ലത്ത് മത്ര, മത്ര ഹെല്‍ത്ത് സെന്റര്‍, വാലി ഒാഫിസിന് സമീപമുള്ള ക്യാമ്ബ് എന്നിവിടങ്ങളിലായുള്ള പരിശോധന ക്യാമ്ബുകളിലാണ് വിദേശികള്‍ കൂടുതലായി എത്തുന്നത്. പനിയും തൊണ്ടവേദനയുമടക്കം കോവിഡ് ലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകള്‍ മാത്രമാണ് ശേഖരിക്കുന്നത്.
രാവിലെ ഒമ്ബതു മുതല്‍ രാത്രി ഒരു മണി വരെയാണ് ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാബ് ശേഖരിച്ച ശേഷം ബോഷറിലെ സെന്‍ട്രല്‍ ലാബിലാണ് പരിശോധന നടത്തുന്നത്. പരമാവധി രണ്ടുദിവസത്തിനുള്ളില്‍ പരിശോധന ഫലം ലഭ്യമാകുന്നുണ്ട്. സാമ്ബിളുകള്‍ നല്കുന്നവര് ഫലം വരുന്നതുവരെ താമസസ്ഥലത്ത് അറ്റാച്ച്ഡ് ബാത്ത്റൂമോടെയുള്ള സ്ഥലത്ത് െഎസൊലേഷന് സൗകര്യത്തില്‍ കഴിയണം. ഫലം വന്നശേഷമാണ് െഎസൊലേഷനിലേക്ക് മാറ്റുക. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാമൂഹിക അകലം പാലിക്കല്‍, വീടുകളില്‍ തുടരല്‍, കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകല്‍, മാസ്ക് ധരിക്കല്‍ എന്നിവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ഒാര്‍മിപ്പിച്ചു.