മസ്ക്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലുള്ള സീബ് വിലായത്ത് അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആറോളം പേരെ രക്ഷപ്പെടുത്തി.

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മസ്കറ്റിലെ പബ്ളിക് അതോറിട്ടി ഫോര്‍ സിവില്‍ ഡിക്കന്‍സ് ആന്‍ഡ് ആംബുലന്‍സസ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കെട്ടി‌ടത്തില്‍ പെട്ടന്നുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ അകപ്പെട്ടവരെയെല്ലാം അഗ്നി ശമനാ സേനാവിഭാഗമെത്തിയാണ് രക്ഷപ്പെടുത്തിയത്.