ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ പത്തുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ ആയിരമായി. മരണപ്പെട്ടവരില്‍ 743 പേര്‍ സ്വദേശികളും 257 പേര്‍ പ്രവാസികളുമാണ്​. സൗദി അറേബ്യക്ക്​ ശേഷം ആയിരം കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന അടുത്ത രാജ്യമാണ്​ ഒമാന്‍. മാര്‍ച്ച്‌​ 31നാണ്​ ഒമാനില്‍ ആദ്യ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​.
രാജ്യത്ത് 817 പേര്‍ക്ക്​ കൂടി പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. 103465 പേരാണ്​ ഇതുവരെ രോഗബാധിതരായത്​. 54 പേര്‍ കൂടി രോഗ മുക്​തരായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 91329 ആയി. 57 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 554 പേരാണ്​ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​. ഇതില്‍ 211 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. .