ബ്ര​​സ​​ൽ​​സ്: കോ​വി​ഡ് സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​ടാ​ൻ 500 ബി​​ല്യ​​ൻ യൂ​​റോ​​യു​​ടെ ര​​ക്ഷാ പാ​​ക്കേ​​ജ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ല്ലാ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കും തൃ​​പ്തി​​ക​​ര​​മാ​​യ ര​​ക്ഷാ​പാ​ക്കേ​ജി​നാ​യി 15 ത​​വ​​ണ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ൾ പ​​രാ​​യ​​പ്പെ​​ട്ട ശേ​​ഷ​​മാ​​ണ് ഇ​പ്പോ​ൾ ധാ​ര​ണ​യാ​യ​ത്. അ​​ഞ്ഞൂ​​റ് ബി​​ല്യ​​ൻ യൂ​​റോ​​യു​​ടെ താ​​ത്കാ​​ലി​​ക ര​​ക്ഷാ​പാ​​ക്കേ​​ജി​​നു മാ​​ത്ര​​മാ​​ണ് ച​​ർ​​ച്ച​​യി​​ൽ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഇ​​റ്റ​​ലി​​യും സ്പെ​​യിനും കൊ​​റോ​​ണ ​ബോ​​ണ്ടു​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കണം എന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നതിനെ ജ​​ർ​​മ​​നി​​യും നെ​​ത​​ർ​​ല​​ൻ​​ഡ്സും എ​തി​ർ​ത്തു​വ​രി​ക​യാ​ണ്.