ഐ എസ് എല്ലിനായുള്ള ഒരുക്കത്തിനായി ക്ലബുകള്‍ എല്ലാം ഗോവയില്‍ എത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോവയില്‍ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ 22 ഇന്ത്യന്‍ താരങ്ങളാണ് ഗോവയില്‍ എത്തിയിരിക്കുന്നത്. താരങ്ങള്‍ നിര്‍ബന്ധിത ഐസൊലേഷനില്‍ പോകും. ഒരാഴ്ചത്തെ ഐസൊലേഷന്‍ ശേഷം നടക്കുന്ന കൊറോണ പരിശോധനയ്ക്ക് ശേഷമാകും താരങ്ങള്‍ പരിശീലനം ആരംഭിക്കുക.
പരിശീലന ഗ്രൗണ്ടിന് സമീപത്ത് തന്നെയുള്ള ഹോട്ടലില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗോള്‍ കീപ്പര്‍ ഗില്‍ ഒഴികെ കേരള ബ്ലാസ്റ്റേഴ്സിന്റെ ബാക്കി എല്ലാ ഇന്ത്യന്‍ താരങ്ങളും ഗോവയില്‍ ഉണ്ട്. സഹല്‍, രാഹുല്‍, പ്രശാന്ത്, ഹക്കു, അര്‍ജുന്‍, ബിലാല്‍, ആല്‍ബിനോ ഗോമസ്, ജെസല്‍, നിശുകുമാര്‍ എന്നീ പ്രമുഖരൊക്കെ ടീമിനൊപ്പം ഉണ്ട്. വിദേശ താരങ്ങളും ഒപ്പം പരിശീലക സംഘവും താമസിയാതെ ഗോവയില്‍ എത്തും.