ഫിലഡല്‍ഫിയാ: ആയുര്‍വ്വേദ വിദഗ്ദ്ധനും അറിയപ്പെടുന്ന മജീഷ്യനും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ പെന്‍സില്‍വാനിയായുടെ (മാപ്പ്) ആജീവനാന്ത അംഗവുമായിരുന്ന ഐ. എം. മാത്യു (മാത്യൂസ് മല്ലപ്പള്ളി -64) കേരളത്തില്‍ നിര്യാതനായി.

കാര്‍ഡോണ്‍ ഇഡസ്ട്രീസില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം ജോലി ചെയ്ത ഇദ്ദേഹം മാപ്പിന്റെ കമ്മറ്റി മെമ്പറായും മറ്റും നിരവധി തവണസേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറോന്‍ മാവ് ഐരൂത്തറവീട്ടില്‍ പരേതനായ മത്തായി മത്തായി (കുഞ്ഞുകൊച്ച്)പെണ്ണമ്മ മത്തായി എന്നിവരുടെ മൂത്ത മകനാണ്. ഓമന മാത്യു ആണ് ഭാര്യ. ഷൈന്‍ മാത്യു , ഷോണി മാത്യു എന്നിവര്‍ മക്കളും ലിബി ഷൈന്‍ മരുമകളുമാണ്. കാരിക്കാമല മാര്‍ ബസേലിയോസ് ചര്‍ച്ചില്‍ വച്ച് നാളെ രാവിലെ 11 ന് ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.