ഐപിഎൽ 13ആം സീസണിലെ 23ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസിൽ രണ്ട് മാറ്റങ്ങളുണ്ട്. ടോം കറനു പകരം ആന്ദ്രൂ തൈയും അങ്കിത് രാജ്പൂതിനു പകരം വരുൺ ആരോണും രാജസ്ഥാനിൽ കളിക്കും. ഡൽഹി മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
ഷാർജയിൽ മുൻപ് നടന്ന രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച രാജസ്ഥാൻ വീണ്ടും ഒരു ജയം തേടിയാണ് ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ വെറും രണ്ടേരണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ച് പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം, കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും വിജയിച്ച് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി ഈ കളിയിൽ കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും ഇറങ്ങുക.