ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്ന് കാണിച്ച്‌ മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കത്തില്‍ പറയുന്നു.

കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിനെതിരെ മമത സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ചാണ് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചത്. പശ്ചിമ ബംഗാള്‍ റെയ്ഞ്ച് ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്പി ഭോലാനാഥ് പാണ്ഡെ എന്നിവരെയാണ് കേന്ദ്രം തിരിച്ചുവിളിച്ചത്.

കൊ​ല്‍​ക്ക​ത്ത​യി​ല്‍​ വെച്ചാണ് ന​ദ്ദ​യു​ടെ വാ​ഹ​നത്തിന് നേരെ കല്ലേറുണ്ടായത്. കരിങ്കൊടിയും കാണിച്ചു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പിന്നാലെ ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി.​ജി​.പി​യും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യില്‍ എ​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം നി​ര്‍​ദേ​ശിച്ചു. ഈ നിര്‍ദേശം മമ​ത സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​ഞ്ഞതോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.

ന​ദ്ദ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രുന്നുവെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ല്‍​പാ​ന്‍ ബ​ന്ദോ​പാ​ധ്യാ​യ കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. ബം​ഗാ​ള്‍ പോ​ലീ​സ് ന​ദ്ദക്ക് ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റും പൈ​ല​റ്റ് വാ​ഹ​ന​വും ന​ല്‍​കി​യി​രു​ന്നു. ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യ്ക്ക് പുറ​മെ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കുകയുണ്ടായി.