ചെയർമാൻ സ്ഥാനം ലക്ഷ്യം വച്ച് സ്വതന്ത്രർ മത്സരിക്കുന്ന സ്ഥലമാണ് ഏറ്റുമാനൂർ. 2015ൽ ജയിച്ച 4 സ്വതന്ത്രരിൽ 2 പേരാണ് ചെയർമാൻ സ്ഥാനം നേടിയത്. സിപിഐഎമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നൊരു പ്രത്യേകതയാണ് ഏറ്റുമാനൂരിൽ ഇക്കുറിയുള്ളത്. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് നഗര സഭാ അധ്യക്ഷന്മാരാണ് ഭരണം കൈയ്യാളിയത്. 2015ൽ 5സീറ്റ് വിജയിച്ച ബിജെപി ക്ഷേത്രനഗരിയിൽ ശക്തമായ വിജയ സാധ്യതയാണ് ഇക്കുറിയും മുന്നിൽ കാണുന്നത്. അതേസമയം, കഴിഞ്ഞ തവണ സ്വതന്ത്രരുടെ സഹായത്തോടെ നേടിയ വിജയം ആവർത്തിക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യം. അതേസമയം, കേരള കേൺഗ്രസ്(എം)ന്റെ സഹായത്തോടെ ഭരണം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫും.
2015ൽ സീറ്റ് കേരള കോൺഗ്രസ്(എം)നും ലഭിച്ചു. ഇതിൽ രണ്ട് പേർ ജോസഫ് വിഭാഗത്തിലേക്ക് മാറിയെന്നതാണ് ഏറ്റുമാനൂരിൽ യുഡിഎഫിനുള്ള ആത്മവിശ്വാസം.
അതേസമയം, കേരള കോൺഗ്രസ് ജോസ്, ജോസഫ് പക്ഷങ്ങളും കോൺഗ്രസും ഈ വാർഡിൽ മത്സരിക്കുന്നുണ്ട്. മൂന്നു മുന്നണികളും മുതിർന്ന നേതാക്കളെയാണ് മത്സരിപ്പിക്കുന്നത്. റിബലുകളും മത്സരരംഗത്തുണ്ട്. ചെയർമാൻമാരുടെ റിലേ സമരത്തിനെതിരെയാണ് സിപിഎമ്മിന്റെ മത്സരം. ഇക്കുറി എൽഡിഎഫ് ജയിച്ചാൽ സിപിഐഎമ്മിനാകും അധ്യക്ഷ സ്ഥാനം ലഭിക്കുക. ആകെ 35 സീറ്റുള്ളതിൽ കോൺഗ്രസിന്-27, കേരള കോൺഗ്രസ്(ജോസഫ്)-8 സിപിഎം-21, കേരള കോൺഗ്രസ്(എം)- 8, സിപിഐ- 6, ബിജെപി- 24 എന്നിങ്ങനെയാണ്…