ന്യൂഡല്‍ഹി: വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്‍കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.ചൈനയുടെ ചില ആക്രമണാത്മക നടപടികള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
ഏതു സാഹചര്യം നേരിടാനും ഇന്ത്യന്‍ സൈന്യം പ്രാപ്തരാണ്.കര,വ്യോമ, നാവിക സേനകള്‍ അതിര്‍ത്തികളിലെ ഭീഷണികളെ നേരിടാന്‍ പ്രാപ്തരാണ്- ബിപിന്‍ റാവത്ത് വ്യക്തമാക്കി.
പാകിസ്ഥാനും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കരുത്. ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.