പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്നത് ബിജെപിയും ബിഡിജെഎസും സിപിഐഎമ്മും ചേര്‍ന്ന ബിബിഎം മുന്നണിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വി.കെ. ശ്രീകണ്ഠന്‍ എംപി.

ഇതിനുള്ള ഏറ്റവും വലിയ തെളിവ് 210 സീറ്റുകളില്‍ സിപിഐ(എം) അവരുടെ പാര്‍ട്ടി ചിഹ്നം ഒളിപ്പിച്ചുവെച്ച്‌ കുട, വടി, ഫോണ്‍, ഫുട്‌ബോള്‍ തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫിനെ എന്ത് വില കൊടുത്തും തോല്‍പ്പിക്കുന്നതിന് പഴകിയ കഥയായ യുഡിഎഫ്-ബിജെപി ബന്ധമെന്ന പുകമറ സൃഷ്ടിക്കുകയാണ് മന്ത്രി എ.കെ. ബാലനും ശിഷ്യരും. യുഡിഎഫിന് ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎമ്മിന്റെ പിന്തുണ വേണ്ടെന്നും വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.