കൊച്ചി/ന്യൂയോർക്ക്∙ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ എൽസി അലോഷ്യസ് (72) കൊച്ചിയിൽ അന്തരിച്ചു . അഞ്ചു വർഷം മുൻപ് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇടക്കൊച്ചി കവലക്കൽ കെ.എ. അലോഷ്യസിന്റെ ഭാര്യയും കോട്ടയം നീറിക്കാട് വലിയമറ്റത്തിൽ പരേതരായ പി.സി. ചാക്കോയുടെയും ചിന്നമ്മയുടെയും പുത്രിയുമാണ്.

മക്കൾ: ഹൂസ്റ്റണിൽ സൈക്ക്യാട്രിസ്റ്റായിരുന്ന നിഷാ അലോഷ്യസ്, ആശാ അലോഷ്യസ്, പ്രതീഷ് അലോഷ്യസ്‌ (ഹ്യൂസ്റ്റൺ) മരുമക്കൾ: ന്യൂയോർക്ക് സിറ്റിയിൽ സോഷ്യൽ വർക്കറായ ഹനീഷ്, ഹൂസ്റ്റണിൽ ആർ.എൻ. ആയ മരിയ. നാലു കൊച്ചുമക്കളുണ്ട്.

സഹോദരർ : പരേതയായ മോളി ജോസഫ്; ഗ്രേസി ജേക്കബ്; പരേതനായ അലക്സ് വലിയമറ്റം, ഫിലാഡൽഫിയ; മലയാളം പത്രം ചീഫ് എഡിറ്ററായിരുന്ന ലൂക്കോസ് പി. ചാക്കോ, ഹ്യൂസ്റ്റൺ; ജോസഫ് വലിയമറ്റം; ബീന ജോബ് (ഹൂസ്റ്റൺ); മലയാളം പത്രം എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ജേക്കബ് റോയ്; മലയാളം പത്രം മാനേജിംഗ് എഡിറ്ററായിരുന്ന ജേക്കബ് വലിയമറ്റം, റീന ടാജ് മാത്യു, ന്യു യോർക്ക്; തോമസ് കുട്ടി വലിയമറ്റം, ഫിലഡൽഫിയ; മിനി ബിജു, ഹ്യൂസ്റ്റൺ. സംസ്കാരം കൊച്ചിയിൽ നടത്തും.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം