കൊച്ചി:  മാറിക്കൊണ്ടിരിക്കുന്ന ആവശ്യമനുസരിച്ച് ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നഇന്‍ഷുറന്‍സ് സമ്പാദ്യ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസിന് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു.

പോളിസി കാലാവധി മുഴുവന്‍ ഇത്തരം സവിശേഷതകള്‍ തെരഞ്ഞെടുക്കാനാവുന്ന വ്യക്തിഗത, നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിങ്ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രീമിയം തുക, കാലാവധി, പ്രീമിയം കാലാവധി തുടങ്ങിയവ ഉപഭോക്താക്കള്‍ക്കുതെരഞ്ഞെടുക്കാം. ക്യാഷ് ബോണസും മറ്റു തുകകളും മൊത്തമായോ അല്ലാതെയോ വാങ്ങാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.ഇതിനായി ക്ലാസിക് ചോയ്‌സ്, ഫ്‌ളെക്‌സി ചോയ്‌സ് എന്നീ രണ്ടു പദ്ധതികളില്‍ നിന്നു തെരഞ്ഞെടുക്കാം.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ജനങ്ങല്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുംഅതാഗ്രഹിക്കുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സോണ്‍ 2 പ്രസിഡന്റ് എം ആനന്ദ്പറഞ്ഞു. ഇതു മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് എസ്ബിഐ ലൈഫിന്റെ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസ് രൂപകല്‍പനചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.