ആലപ്പുഴ തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് രാവിലെ ഓഫീസിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നുള്ള ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.