എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണമെന്ന്​ ഡല്‍ഹി ഹൈകോടതി. പൈലറ്റുമാരെ തിരികെയെടുക്കുന്നതോടൊപ്പം ശമ്ബളവും മറ്റ്​ ആനുകൂല്യങ്ങളും പുനഃസ്​ഥാപിക്കണമെന്നും ജസ്​റ്റിസ്​ ജ്യോതി സിങ്​ ഉത്തരവിട്ടു.

കഴിഞ്ഞ ആഗസ്​റ്റ്​​ 13ന്​ എയര്‍ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജോലിയിലുണ്ടായിരുന്ന പൈലറ്റുമാര്‍ക്ക്​ ലഭിച്ചിരുന്ന ശമ്ബളത്തിനും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.