ന്യൂയോര്‍ക്ക്: തന്റെ ശരീരം കൊവിഡ് 19 രോഗം തടയാനുള്ള പ്രാപ്തി നേടിയതായി അമേരിക്കന്‍ ഗായികയും നടിയുമായ മഡോണ. രോഗത്തെ തടയാന്‍ ശേഷിയുള്ള ആന്റിബോഡി തന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി പരിശോധനയിലൂടെ കണ്ടെത്തിയെന്നും മഡോണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം താന്‍ കൊവിഡ് ടെസ്റ്റ് നടത്തിയെന്നും മഡോണ പറയുന്നു.

താന്‍ കാറില്‍ ചുറ്റി സഞ്ചരിക്കാന്‍ തീരുമാനിച്ചു. കാറിന്റെ വിന്‍ഡോ തുറന്നിട്ടുകൊണ്ട് ‘കൊവിഡ് 19’ വായു താന്‍ ശ്വസിക്കും. 61കാരി ഗായിക വിശദമാക്കി. രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കുന്ന സി.ഡി.സി റെസ്റ്റാണ് മഡോണയ്ക്ക് മേല്‍ നടത്തിയതെന്നാണ് വിവരം.എന്നാല്‍ ഈ ടെസ്റ്റിലൂടെ ഈ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് രോഗപ്രതിരോധ ശേഷിയെയാണോ സൂചിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.