മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുരോഗമിക്കുന്ന ദൃശ്യം 2 ചിത്രീകരണത്തിനായി ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ച് നടി മീന. പിപിഇ കിറ്റ് ധരിച്ചാണ് നടിയുടെ യാത്ര. ഇത് ധരിച്ചപ്പോള്‍ യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് തനിക്കെന്ന് താരം പറയുന്നു.
തന്നെ കാണുമ്പോള് സ്‌പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും തോന്നുകയെന്ന് നടി പറയുന്നു. ഏഴ് മാസത്തിനുശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്പോള് അത്ഭുതം തോന്നുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ധരിച്ചതില്‍വച്ച് ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷമെന്നും, ചൂടും ഭാരവും കൂടുതലാണെന്നുും,എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കുമെന്ന് നടി പറയുന്നു.’പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോള് ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.’-മീന പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരു്നനു നടി.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ദൃശ്യം 2ന്റെ ചിത്രീകരണം നടക്കുന്നത്.സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയില്‍ എത്തുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.