തിരുവനന്തപുരം: എം.എം. ഹസനെ യുഡിഎഫിന്റെ പുതിയ കണ്‍വീനറായി തെരഞ്ഞെടുത്തു. ബെന്നി ബഹനാന് രാജിവച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്.
സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്. എംപിയായതോടെ ബെന്നി ബഹ്നാനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചനയുണ്ടായിരുന്നു. കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന് വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്.
ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ബെന്നി ബെഹനാന് തള്ളിയിരുന്നു.