ന്യൂ യോർക്ക് : മാതൃഭൂമി മാനേജിംഗ് എഡിറ്ററും, രാജ്യ സഭാംഗവും, മുൻ കേന്ദ്ര സംസ്ഥാന മന്ത്രിയും, പ്രമുഖ സാഹിത്യകാരനുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മലയാള മാധ്യമരംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിലും പ്രത്യേകിച്ച് മലബാർ മേഖലയിലേക്ക് മാധ്യമ രംഗത്തെ വിപുലീകരിക്കുന്നതിനും തന്റെ പങ്കു വലുതായിരുന്നു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ആശംസയർപ്പിച്ചിരുന്നു.

എഴുത്തുകാരൻ സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അപൂർവ വ്യെക്തിത്വമായിരുന്നു ശ്രീ വീരേന്ദ്രകുമാർ എന്ന് ഐ പി സി എൻ എ സംഘടനയുടെ പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റ് ജോർജ് കാക്കനാട്ടിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രെട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ്‌, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ജോയിന്റ് ട്രെഷറർ ഷിജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ പങ്കെടുത്തു.

അഡ്വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കര, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു.

വാർത്ത തയ്യാറാക്കിയത് : ഷോളി കുമ്പിളുവേലി, ന്യൂ യോർക്ക്