ചങ്ങനാശേരി: സാമൂഹിക അകലം പാലിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും ആരാധന നടത്തുവാന്‍ ആവശ്യമായ അനുവാദം നല്‍കണമെന്ന് ചങ്ങനാശേരി അതിരൂപതാ പിതൃവേദി, മാതൃവേദി യോഗം ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ. ജോണ്സണ് ചാലയ്ക്കല്‍, ഫാ.ടിജോ പുത്തന്‍പറന്പില്‍, മാതൃവേദി പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ചെറിയാന് നെല്ലുവേലി, സിസ്റ്റര്‍ ജോബിന്, റോയി വേലിക്കെട്ടില്‍, സോണിയാ ജോര്‍ജ്, ജോസഫ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം: കോവിഡ്19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു. സാമുഹിക അകലവും ഇതര നിയന്ത്രണങ്ങളും പാലിച്ച് പൊതു ഇടങ്ങളും ഇതര കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതിനൊപ്പം ആരാധാനാലയങ്ങളും തുറക്കണം എന്നത് സാമാന്യ നീതിയാണ്.പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ജോര്‍ജ്കുട്ടി മുക്കത്ത്, ജോസ് പാലത്തിനാല്‍, ബാബു വള്ളപ്പുര എന്നിവര്‍ പ്രസംഗിച്ചു.