ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പിക്കപ് വാന്‍ ട്രക്കിലിടിച്ച് ആറ് കര്‍ഷകര്‍ മരിച്ചു. പച്ചക്കറികളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ പോയ കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരുക്കേറ്റു. ഇറ്റാവയിലാണ് സംഭവം. പരിക്കേറ്റ വ്യക്തിയെ സൈഫായ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മകര്‍ഷകരുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അപകടത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും സമാജ്‌വാദി പാര്‍ട്ടി അറിയിച്ചു.