ലഖ്‌നൌ : രാജ്യത്തെ ചില പ്രദേശങ്ങളില്‍ മാത്രം രോഗത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്കാജനകമെന്ന് വിദഗ്ധര്‍. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത് ഇതിനിടയില്‍ ഉത്തര്‍പ്രദേശിലെ മീററ്റ്, ആഗ്ര എന്നീ ജീല്ലകള്‍ എണ്ണവും മരണസംഖ്യയും കൂടുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉത്തര്‍പ്രദേശില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 569 ആണ്. അതില്‍ 158 മരണം മീററ്റിലും ആഗ്രയിലും മാത്രമാണ്. മീററ്റില്‍ 75ഉം ആഗ്രയില്‍ 83ഉം. അതായത് ഒരു ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണമാണ് ഈ 75ഉം 83ഉം. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22 മരണമാണെന്ന് ഓര്‍ക്കണം. ഇങ്ങനെ താരതമ്യപ്പെടുത്തുമ്ബോള്‍ മാത്രമാണ് യുപിയിലെ ഈ രണ്ട് ജില്ലകളുടെ അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് മനസിലാക്കാനാവുക എന്നും വിദഗ്ധര്‍ പറഞ്ഞു.
75 ജില്ലകളുള്ള വലിയൊരു സംസ്ഥാനമാണ് യുപി. അതില്‍ പക്ഷേ, രോഗികളുടെ എണ്ണവും മരണനിരക്കും രണ്ടേ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ച് നീങ്ങുന്നു. ദില്ലിയിലെ അവസ്ഥ പോലും ഈ ജില്ലകളെക്കാള്‍ ഭേദമാണെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. രോഗികളുടെ എണ്ണത്തിലല്ല, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ എത്ര പേര്‍ മരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി പരിഗണിക്കുമ്ബോഴാണ് ദില്ലിയിലേതിനേക്കാള്‍ മോശമായ സാഹചര്യമാണ് മീററ്റിലും ആഗ്രയിലുമുള്ളതെന്നും വിദഗ്ധര്‍ അഭിപ്രയാപ്പെട്ടു.
നിലവില്‍ നാലരലക്ഷത്തിനടുത്താണ് രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം. ഇതില്‍ 14,011 പേരാണ് ഇതുവരെ മരണപ്പെട്ടത്.