വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

അഞ്ചു കുര്യന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്‌, ഇന്ദ്രന്‍സ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു. ഉണ്ണി മുകുന്ദന്‍ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ്.