പത്തനംതിട്ട: ഉടമ ജയിലിലായതോടെ പട്ടിണിയിലായ വളര്‍ത്തുനായയ്ക്ക് ഭക്ഷണം എത്തിച്ചുനല്‍കി പൊലീസ്. ഉടമയുടെ വളര്‍ത്തുനായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചുനല്‍കിയത്. രാജപാളയം ഇനത്തില്‍പ്പെട്ട നായയാണ് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ എല്ലുംതോലുമായത്. മരണത്തെ മുഖാമുഖം കണ്ട നായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചത്.
ഭക്ഷണം എത്തിച്ചതുകൊണ്ടുമാത്രം പൊലീസിന്‍റെ സഹായം അവസാനിച്ചില്ല. നായയെ സുരക്ഷിത കരങ്ങളിലേക്ക് പൊലീസ് എത്തിക്കുകയും ചെയ്തു. തെരുവുനായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് പൊലീസ് നായയെ അവര്‍ക്ക് കൈമാറുകയും ചെയ്തു.
ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ നടന്നത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒരു കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 21 കമ്പനികളിലേക്ക് മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണയമായി സ്വീകരിക്കുന്ന സ്വര്‍ണം മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ വീണ്ടും ഉയര്‍ന്ന തുകയ്ക്ക് പണയം വച്ചും തട്ടിപ്പ് നടത്തുകയായിരുന്നു.