നീലേശ്വരം : അതിഥി തൊഴിലാളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.കൂട്ടപ്പുനയില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാജസ്ഥാന്‍ തൊഴിലാളി വിനോദ് ജംഗിതാണ് 5000രൂപ സംഭാവന നല്‍കിയത്. നീലേശ്വരം ഇന്‍സ്പെക്ടര്‍ മാത്യുവിനെ സ്റ്ററ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി വാടക വീട്ടില്‍ ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പം താമസിക്കുകയാണ് ഈ മാര്‍ബിള്‍ തൊഴിലാളി

മുഖ്യമന്ത്രി നമ്മളെ സഹായിക്കുമ്ബോള്‍ അത്യാവശ്യകാര്യങ്ങളില്‍ തിരിച്ചു സഹായിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഇവിടെ തൊഴില്‍ എടുക്കുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.