ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്ലിന്റെ ആദ്യ പതിപ്പില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് എന്നാല്‍ സീസണില്‍ മുന്നോട്ട് ആ ആഥിപത്യം തുടരാനായില്ല. അതുകൊണ്ട് തന്നെ നാല് വര്‍ഷങ്ങള്‍ക്കും ശേഷം അഞ്ചാം പതിപ്പില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് കന്നി കിരീടത്തില്‍ മുത്തമിടാനായത്.

2012ല്‍ ഇത് ദിവസമായിരുന്നു ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 191 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് മന്‍വീന്ദര്‍ ബിസ്ലയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ജയം അനായാസമാക്കിയത്. 48 പന്തില്‍ 89 റണ്‍സായിരുന്നു താരം നേടിയത്. ബിസ്ല കളിയിലെ താരവും വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.

കന്നി കിരീടനേട്ടത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ആരാധകരോട് തങ്ങളുടെ പ്രിയപ്പെട്ട നിമിഷം ഏതെന്ന് ചോദിച്ച്‌ ടീം മാനേജ്മെന്റ് വിവിധ ചിത്രങ്ങള്‍ ചേര്‍ത്തൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ട്വീറ്റിനൊപ്പം ബിസ്ലയുടെയും മുന്‍ നായകന്‍ ഗൗതം ഗംഭീറിന്റെയും ന്യൂസിലന്‍ഡ് താരം ബ്രെന്‍ഡന്‍ മക്കല്ലത്തിന്റെയും സുനില്‍ നരെയ്നെയും ഓസിസ് താരം ബ്രെറ്റ് ലീയെയും ടാഗ് ചെയ്ത മാനേജ്മെന്റ് എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ മനോജ് തിവാരിയെ ഉള്‍പ്പെടുത്തിയില്ലാ.

MANOJ TIWARY

@tiwarymanoj

Yes I, along with others have too many memories, emotions and that will remain forever but after seeing this tweet where u all forgot to mention n tag me and @Sah75official is insulting and this mrng tweet of urs will remain close to every knight Rider’s 💓 https://twitter.com/kkriders/status/1265475200138739713 

KolkataKnightRiders

@KKRiders

27 May 2012 – A night close to every Knight Rider’s 💜

The first 🏆 always has too many emotions, too many memories. What’s yours❓#KKR #IPL #IPL2012 #KorboLorboJeetbo #Champions @Bisla36 @GautamGambhir @Bazmccullum @SunilPNarine74 @BrettLee_58

View image on Twitter
16 people are talking about this

ഇതാണ് താരത്തെ പ്രതികരണത്തിലേക്ക് നയിച്ചത്. പട്ടികയില്‍ തന്നെയും മെന്‍ഷന്‍ ചെയ്യാത്തതിലുള്ള അമര്‍ഷം താരം തുറന്ന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കും എന്ന് പറഞ്ഞ താരം എന്നാല്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കിബ് അല്‍ ഹസന്റെയും തന്റെയും സംഭവനകളെ ഒഴിവാക്കിയത് അപമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ 15 ഇന്നിങ്സുകളില്‍ നിന്ന് 260 റണ്‍സാണ് മനോജ് തിവാരി സ്വന്തമാക്കിയത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറി പ്രകടനവും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ താരത്തിന് മറുപടിയുമായി തെളിവ് സഹിതമാണ് കൊല്‍ക്കത്ത എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നൈറ്റിന്റെ ടാഗ് ചെയ്യാന്‍ വിട്ടുപോകില്ലെന്നായിരുന്നു ടീമിന്റെ പ്രതികരണം. ഒപ്പം ടാഗ് ചെയ്തിരിക്കുന്നവരുടെ ലിസ്റ്റും. 2012ലെ വിജയത്തിന്റെ നായകനാണെപ്പോഴും നിങ്ങളെന്നും കൊല്‍ക്കത്ത ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.