ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും നായകനായ ലയണല്‍ മെസിയെ കണക്കാക്കുന്നത് ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‍ബോള്‍ താരങ്ങളില്‍ ഒരാളായാണ്. പൊതുവെ പ്രശംസകളോ പരസ്യപ്രസ്താവനകളോ നടത്താത്ത പ്രകൃതമാണ് മെസിയുടേത്. എന്നാല്‍ ഒരു ഇംഗ്ലീഷ് ഫുട്‍ബോള്‍ താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച താരമാകാനുള്ള പ്രതിഭയുണ്ട് എന്നാണ് മെസി പറയുന്നത്.

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ മേസണ്‍ മൗണ്ടാണ് മെസിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ലോകത്തിലെ ഏറ്റവും മികച്ച താരമാകാനുള്ള പ്രതിഭയുള്ള താരമെന്നാണ് മൗണ്ടിന്റെ കളി കണ്ടപ്പോള്‍ തോന്നിയതെന്ന് മെസി പറഞ്ഞു. 21 കാരന്‍ ചെല്‍സിക്കായി 41 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയ ഈ മധ്യനിരതാരം ഇതിനോട് തന്നെ ആരാധകരുടെ പ്രിയങ്കരനാണ്.

ചെല്‍സി പരിശീലകനായ ഫ്രാങ്ക് ലംബാര്‍ഡും മൗണ്ടിന്റെ കാര്യത്തില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു. “താരങ്ങള്‍ വളരെ എളുപ്പമാണ് അവരുടെ പ്രതിഭ കണ്ടെത്തുന്നത്. തങ്ങളുടെ സവിശേഷതകളും വര്‍ക്ക് റേറ്റും കണ്ടെത്താനും അവര്‍ക്ക് സാധ്‌ക്കും. മേസണ്‍ ഇതെല്ലം മനസ്സിലാക്കുന്നു. അതാണ് എന്റെ പ്രശ്‌നം,” ചെറുപ്പക്കാരനായ താരത്തെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതനാവുന്നതിനെ കുറിച്ച്‌ പരിശീലകന്‍ വിശദീകരിക്കുകയുണ്ടായി.

ചെറുപ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാനും മേസണ് സാധിച്ചു. ദേശീയ ടീമിനായി കളിച്ച ആറ് മത്സരങ്ങളിലായി ഒരു ഗോളും ഒരു അസിസ്റ്റുമാണ് മേസണ്‍ മൗണ്ടിന്റെ സമ്പാദ്യം