കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ ഭക്ഷണം വിളമ്ബിയ കോ​ഴി​ക്കോ​ട്ട് ഇ​ന്ത്യ​ന്‍ കോ​ഫി ഹൗസ് അടപ്പിച്ചു. കോ​ഫി ഹൗ​സി​ല്‍ ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആഹാരം കഴിക്കാന്‍ എത്തിയത്. കോ​ഫി ഹൗ​സി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം വിളമ്ബിയത്. ആളുകള്‍ കൂ​ടി​യ​തോടെ റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്തും ഇരുത്തി ഭക്ഷണം നല്‍കി.

ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‍​സ​ല്‍ സൗ​ക​ര്യ​ത്തി​ന് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​നു​മ​തി​യു​ള്ള​ത്. ഇ​ത് ലം​ഘി​ച്ചാ​ണ് കോ​ഫി ഹൗ​സില്‍ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ക്കും.