ഇസ്രയേലില്‍ ഭരണമാറ്റം. ഇതോടെ പന്ത്രണ്ടു വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടമാകും. വിവിധ പാര്‍ട്ടികള്‍ തമ്മില്‍ അന്തിമ ധാരണയായി പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് സഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാന്‍ 38 മിനിറ്റ് ബാക്കിനില്‍ക്കെയാണ്.

മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ ലഭിച്ചതായി യേര്‍ ലാപിഡ് പ്രസിഡന്റായ റൂവന്‍ റിവ്ലിനെ അറിയിച്ചു. യേര്‍ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകള്‍. യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്.
തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ നഫ്താലി ബെന്നറ്റുമായാണ് യേര്‍ ലാപിഡ് സഖ്യമുണ്ടാക്കിയത്. നഫ്താലി ബെന്നറ്റിന്റെ പേരാണ് അവസാന നിമിഷം വരെ സജീവമായി ഉണ്ടായിരുന്നതെങ്കിലും രണ്ടാമത്തെ കക്ഷിയായ യേര്‍ ലാപിഡ് തന്നെ പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 61 അംഗങ്ങളാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57ഉം. നെതന്യാഹുവിന് പിന്തുണ തേടാന്‍ കഴിയാതെ വന്നതോടെ യേര്‍ ലാപിഡിന് അവസരം കിട്ടി.