ഗവണ്മെന്റിന്റെ അനുവാദം കിട്ടിയതോടെ ഇറ്റലിയില്‍ ക്ലബുകള്‍ പരിശീലനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചു. സീരി എ ക്ലബായ സസുവോളയാണ് തങ്ങള്‍ നാളെ മുതല്‍ പരിശീലനത്തിനിറങ്ങും എന്ന് ഔദ്യോഗികമായി അറിയിച്ചത്. പരിശീലനത്തിന് ഇറങ്ങും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ ക്ലബാണ് സസുവോള. എമിലിയ രൊമാഗ്ന റീജിയണിലാണ് സസുവോള ക്ലബ് വരുന്നത്. ഈ മേഖലയില്‍ ഉള്ള ക്ലബുകള്‍ക്ക് പരിശീലനം തുടങ്ങാം എന്ന് ഗവണ്മെന്റ് പറഞ്ഞിരുന്നു.
ഇതേ മേഖലയില്‍ ഉള്ള സ്പാലും പാര്‍മയും ഉടന്‍ പരിശീലനന്‍ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമൂഹ അകലം പാലിച്ചായിരിക്കും പരിശീലനം ആദ്യ ഘട്ടത്തില്‍ നടക്കുക. പരിശീലബ ഗ്രൗണ്ടിലെ പൊതു ഇടങ്ങള്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. ജിം സ്വന്തം വീട്ടിലെ തന്നെ ഉപയോഗിക്കുന്നത് തുടരാന്‍ ആണ് നിര്‍ദ്ദേശം.