ആലപ്പുഴ: ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ പോലീസ് പിടിയില്‍. മാന്നാര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്തപ്പോള്‍ പോലീസിന് മധ്യകേരളത്തില്‍ നടന്ന വമ്ബന്‍ മോഷണ പരമ്ബരകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇയാള്‍ ജയില്‍ മോചിതനായത് അടുത്തിടെയാണ്.

ഏറ്റവും അവസാനം നടത്തിയ മോഷണം മാന്നാര്‍ മുട്ടേല്‍ പള്ളിയുടെ വഞ്ചി കുത്തിതുറന്നതാണ്. പോലീസ് പിടിയിലായത് മോഷണ പരമ്ബരകള്‍ നടത്തി വരുന്നതിനിടയിലാണ്.ബിജുവിനെ ചെന്നിത്തലയില്‍ വച്ച്‌ സംശയം തോന്നിയ രീതിയില്‍ ഇയാളെ കണ്ടതോടെ രാത്രികാല പെട്രോളിംഗിനിറങ്ങിയ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇരുനൂറിലധികം മോഷണ കേസുകല്‍ ഇയാളുടെ പേരില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉണ്ട് . കവര്‍ച്ച നടത്തുന്നത് മറ്റ് മോഷ്ടാക്കളുമായി ജയിലില്‍ വെച്ച്‌ പരിചയപ്പെടുകയും തുടര്‍ന്ന് അവരുമായി ചേര്‍ന്ന് കവര്‍ച്ച നടത്തുകയാണ് പതിവ്.